28.2 C
Iritty, IN
November 30, 2023
  • Home
  • kannur
  • തദ്ദേശ സ്ഥാപനങ്ങളുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം പാടില്ല: ജില്ലാ കലക്ടര്‍……..
kannur

തദ്ദേശ സ്ഥാപനങ്ങളുടെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം പാടില്ല: ജില്ലാ കലക്ടര്‍……..

കൊവിഡ് പശ്ചാത്തലത്തില്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കേസുകള്‍ കൂടിവരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതില്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കലക്ടര്‍ (ജില്ലാ മജിട്രേറ്റ് ) എന്നിവര്‍ക്കു മാത്രമാണ് ഈ ഉത്തരവുകള്‍ അതത് സാഹചര്യങ്ങളില്‍ ഇറക്കാനുള്ള അധികാരങ്ങള്‍ ഉള്ളത്. ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Related posts

കണ്ണൂർ കാടാച്ചിറയിൽ എ.ടി.എമ്മിനുള്ളിൽ മൂർഖൻ

Aswathi Kottiyoor

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

WordPress Image Lightbox