24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • സംസംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും; സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വെക്കണമെന്ന് മുഖ്യമന്ത്രി…
Thiruvanandapuram

സംസംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും; സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വെക്കണമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടുത്ത ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കൂടി അധികച്ചുമതല നൽകും. ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനങ്ങളിലും മരുന്നും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടുപോകുന്ന വാഹനങ്ങളിലും എമർജൻസി സ്റ്റിക്കർ പതിപ്പിക്കും. ചന്തകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം. സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ബോയ്സിനെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണമെന്നും സാമൂഹ്യ അക്കലം പാലിക്കാൻ കഴിയാത്ത മറ്റ് പരിപാടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

*പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി*

Aswathi Kottiyoor

ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി വിധി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി………….

Aswathi Kottiyoor

തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഏകാഗ്രത കുറയ്‌ക്കുന്നു ; പഠന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി………….

Aswathi Kottiyoor
WordPress Image Lightbox