33.4 C
Iritty, IN
December 6, 2023
  • Home
  • Thiruvanandapuram
  • സേവനം അനിവാര്യമായ ഘട്ടം; കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണം: മുഖ്യമന്ത്രി………
Thiruvanandapuram

സേവനം അനിവാര്യമായ ഘട്ടം; കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണം: മുഖ്യമന്ത്രി………

തിരുവനന്തപുരം > ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെ എണ്ണത്തിന്റെ പരിമിതി വലിയ പ്രശ്നമായി മുന്‍പിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എല്ലാം ഉള്‍പ്പെടെ 13625 പേരെ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നത്.

കൂടുതല്‍ ആളുകള്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിനായി മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ സന്നദ്ധരായി മുന്നോട്ടു വന്ന് കോവിഡ് ബ്രിഗേഡ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നാടിനു സേവനം അനിവാര്യമായ ഘട്ടമാണിത്. ചരിത്രപരമായ ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related posts

‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ തുടർച്ചയായ വധഭീഷണി…

Aswathi Kottiyoor

നാളെ മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കും; നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കേസെടുക്കും…

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox