കണ്ണൂർ :ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. ജില്ലയിൽ പത്തൊൻപത് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊവിഡിനൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജില്ലയിൽ ഇന്നലെ 1755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1633 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേർക്കും വിദേശത്തുനിന്നെത്തിയ നാല് പേർക്കും 28 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
previous post