ഉളിക്കൽ: ഉളിക്കൽ പയ്യാവൂർ റൂട്ടിൽ കോക്കാടുള്ള പുതിയ പെട്രോൾ പമ്പിന് മുൻവശത്തെ വൻമരം കാരണമുണ്ടായത് നിരവധി അപകടങ്ങൾ. മരം കാരണം പയ്യാവൂർ ഭാഗത്തേക്ക് തിരിയുന്ന വാഹന ഡ്രൈവർമാർക്ക് എതിർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ കാണുവാൻ കഴിയാത്തതാണ് അപകടത്തിന് കാരണമാകുന്നത്. അപകട ഭീഷണി തീർക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് വി.വൺ കേരള അധികൃതരോട് ആവശ്യപ്പെടുന്നു. അതേ സമയം നുച്യാട് പാലത്തിനും ടൗണിനും ഇടയിൽ കയറ്റത്തിന് സമീപത്തായി റോഡരികിൽ ഉണങ്ങി നിൽക്കുന്ന വൻമരവും അപകട ഭീഷണിയാണ് തീർക്കുന്നത്. ഉണങ്ങിയ മരത്തിന് തൊട്ടരികിൽ ഒരു കടമുറിയുമുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.