28.2 C
Iritty, IN
November 30, 2023
  • Home
  • Kelakam
  • കേളകം പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം…………
Kelakam

കേളകം പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം…………

കേളകം:പി എച്ച് സിയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാനെത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം, ബുക്ക് ചെയ്തവര്‍ക്ക് വാക്‌സിന്‍ നല്‍കാതെ ക്യൂ നിന്നവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്.കേളകം പി എച്ച് സി യില്‍ കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ സെന്ററും സമയവും ലഭിച്ചവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാതെ പിഎച്ച് സി യില്‍ എത്തിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്.രാവിലെ 7 മണി മുതല്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ നിരവധിയാളുകളാണ് പി എച്ച് സി യില്‍ എത്തിയത്.രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ സെന്ററും സമയവും ഓണ്‍ലൈനായി തങ്ങള്‍ക്ക് ലഭിച്ച സമയമനുസരിച്ച് പി എച്ച് സി യില്‍ എത്തിയവര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങുന്ന സാഹചര്യം ഉണ്ടായതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായിതര്‍ക്കം ഉടലെടുത്തത്. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വാക്‌സിനേഷന്‍ എടുക്കാന്‍ എത്തിയവര്‍ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും വാക്‌സിനേഷന്‍ കിട്ടിയില്ല.

100 ഡോസ് വാക്‌സിന്‍ മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്നത്.. കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പി എച്ച് സിയില്‍ നിന്നും ആദ്യം ടോക്കണ്‍ ലഭിക്കുന്ന 100 പേര്‍ക്കാണ് ഇന്ന് വാക്‌സിന്‍ നല്‍കിയതതെന്ന് പി എച്ച് സി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മതിയായ മുന്‍കരുതലോ സംവിധാനങ്ങളോ ഒരുക്കാതെയാണ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു

Related posts

സൗജന്യമായി നോട്ട് ബുക്ക് വിതരണം നടത്തി

Aswathi Kottiyoor

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox