28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • വിദേശത്തു നിന്നും കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്നും വീണു മരിച്ചു………..
Iritty

വിദേശത്തു നിന്നും കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്നും വീണു മരിച്ചു………..

ഇരിട്ടി:വിദേശത്തു നിന്നും കുടുംബ സമേതം നാട്ടില്‍ അവധിക്കെത്തിയ യുവാവ് വീടിന്റെ ടെറസില്‍ നിന്നും വീണു മരിച്ചു. കുയിലൂരിലെ അമ്പാടി ഹൗസില്‍ അമ്പാടി സ്റ്റോര്‍ ഉമട ആര്‍.വി ഗംഗാധരന്റെയും പത്മിനിയുടേയും മകന്‍ കെ.വി അനീഷ് (37) ആണ് മരിച്ചത്.ബഹ്റനിലായിരുന്ന അനീഷും കുടുംബവും രണ്ടാഴ്ച്ച മുന്‍മ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം ടെറസില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇരിട്ടി അമല ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയിലും എത്തിച്ചു. വീഴ്ച്ചയില്‍ തലയിടിച്ചതിനാല്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഓപ്പറേഷന് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്റനില്‍ ഹെഡ് നോഴ്സായ സുബിയാണ് ഭാര്യ. അങ്ങാടിക്കടവ് ഞരങ്ങംപാറ സ്വദേശിനിയാണ്. മക്കള്‍- കാശിനാഥ്, ത്രയംബക്. സഹോദരന്‍ അരുണ്‍കുമാര്‍, സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ ഒന്‍മ്പതിന് വീട്ടുവളപ്പില്‍

Related posts

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor

കാ​ട്ടാ​ന​ശ​ല്യം​മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി! ടി​ആ​ർ​ഡി​എം ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി

Aswathi Kottiyoor

കല്ലുവയലിലെ കട്ടക്കയത്തിൽ സാബു (50) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox