24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • ശക്തമായ കാറ്റിലും മഴയിലും കമുക് കടപുഴകി വീണ് വീട് തകര്‍ന്നു………..
Kottiyoor

ശക്തമായ കാറ്റിലും മഴയിലും കമുക് കടപുഴകി വീണ് വീട് തകര്‍ന്നു………..

കൊട്ടിയൂര്‍:ശക്തമായ കാറ്റിലും മഴയിലും കമുക് കടപുഴകി വീണ് വീട് തകര്‍ന്നു. കൊട്ടിയൂര്‍ പഞ്ചായത്തിലെ പൊയ്യമല കോലാഞ്ചിയിലെ നാരുവേലില്‍ ഫിലോമിനയുടെ വീടാണ് തകര്‍ന്നത്.ബുധാനാഴ്ച വൈകിട്ട് പെയ്ത മഴയിലും കാറ്റിലുമാണ് കമുക് ഓടിട്ട വീടിന് മുകളിലേക്ക് വീണത്.വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഓടിട്ട മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്.സംഭവ സ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജി പൊട്ടയില്‍, ജീജ ജോസഫ് പാനി കുളങ്ങര, ഉഷ അശോക് കുമാര്‍, പഞ്ചായത്തംഗം ബാബു കാരുവേലില്‍ ,ഡി വൈ എഫ് ഐ നേതാവ് ജോയല്‍ എന്നിവര്‍ സന്ദര്‍ശിച്ചു

Related posts

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

Aswathi Kottiyoor

പച്ചക്കറി കൃഷിയുടെ വിത്തിടല്‍

Aswathi Kottiyoor
WordPress Image Lightbox