28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • ഓട്ടോറിക്ഷയും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം……..
Iritty

ഓട്ടോറിക്ഷയും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം……..

കാക്കയങ്ങാട്ഉളിപടിയില്‍വാഹനാപകടം.ഓട്ടോറിക്ഷയും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്.കാക്കയങ്ങാട് ആയിച്ചോത്ത് സ്വദേശി മനോജിനാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.പേരാവൂര്‍ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റാനായി പോവുകയായിരുന്ന ലോറിയും ഇരിട്ടി ഭാഗത്ത് നിന്നും കാക്കയങ്ങാടിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയും തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍ മനോജിന് സാരമായി പരിക്കേറ്റു.ഓട്ടോ റിക്ഷ ഡ്രൈവര്‍ ഉറങ്ങിപോയതാവാം അപകടത്തിന് ഇടയായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.അപകടത്തെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് ഉള്ളില്‍ കുടുങ്ങിയ മനോജിനെ നാട്ടുകാരും കാക്കയങ്ങാട് ടൗണിലെ ചുമട്ട് തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഓട്ടോറിക്ഷക്കുള്ളില്‍ നിന്നും പുറത്തെടുത്തത്.സാരമായി പരിക്കേറ്റ മനോജിനെ ആദ്യം ഇരിട്ടിയിലെ സ്‌കൈ ഹോസ്പിറ്റലിലും പിന്നീട് കണ്ണൂര്‍ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ അല്‍പസമയം ഗതാഗതവും തടസപ്പെട്ടു

Related posts

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

Aswathi Kottiyoor

ആദിവാസി വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

വില്ലേജ് ഓഫീസ് അനാസ്ഥക്കെതിരെ ബി ജെ പി ധർണ്ണ

Aswathi Kottiyoor
WordPress Image Lightbox