30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • കൊ​ടു​ങ്കാ​റ്റു പോ​ലെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം; രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Kerala

കൊ​ടു​ങ്കാ​റ്റു പോ​ലെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം; രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ ഉ​ണ്ടാ​കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഒ​ന്നാം ത​രം​ഗ​ത്തി​നു ശേ​ഷം കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൊ​ടു​ങ്കാ​റ്റു പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​നൊ​പ്പം ര​ണ്ടാം ത​രം​ഗ​ത്തി​ലും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗ​ബാ​ധ കാ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ​വ​രു​ടെ ദുഃ​ഖ​ത്തി​നൊ​പ്പം ചേ​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തെ പോ​ലും മ​റ​ന്ന് കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ്. വെ​ല്ലു​വി​ളി വ​ലു​താ​ണ് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ങ്കി​ലും ഇ​തും ന​മ്മ​ൾ മ​റി​ക​ട​ക്കും. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് കൊ​ടു​ങ്കാ​റ്റാ​യി വീ​ശു​ക​യാ​ണ്.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തു​മു​ണ്ട്. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് അ​നു​ബ​ന്ധ ചി​കി​ൽ​സ​യ്ക്കാ​യി രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് അ​നു​ബ​ന്ധ ചി​കി​ൽ​സ​യ്ക്കാ​യി രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും അ​ധി​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ​രു​ന്നു. മ​രു​ന്നു​ക​മ്പ​നി​ക​ൾ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. മി​ക​ച്ച മ​രു​ന്നു ക​മ്പ​നി​ക​ൾ ഉ​ള്ള​തി​ൽ ന​മ്മ​ൾ ഭാ​ഗ്യം ചെ​യ്ത​വ​രാ​ണ്.

‌‌രാ​ജ്യ​ത്ത് നി​ർ​മ്മി​ക്കു​ന്ന വാ​ക്സി​നു​ക​ളി​ൽ പ​കു​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് വാ​ങ്ങാം. ന​മ്മു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​നം ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യാ​ണ്. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന്‍റെ പ​കു​തി വാ​ക്സി​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കാ​നാ​കും. കോ​വി​ഡ് ആ​രം​ഭി​ക്കു​മ്പോ​ൾ കു​റേ അ​ധി​കം പ​രി​മി​തി​ക​ളു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ കോ​വി​ഡി​നെ നേ​രി​ടാ​ൻ പ​ര്യാ​പ്ത്മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​തി​നൊ​ക്കെ മാ​റ്റം വ​ന്നി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​താ​തി​ട​ത്തെ അ​ധി​കൃ​ത​ർ​ക്കൊ​പ്പം അ​ണി​ചേ​ര​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ഴെ​വി​ടെ​യാ​ണോ അ​വി​ടെ ത​ന്നെ തു​ട​ര​ണം അ​വ​ർ​ക്ക് വാ​ക്സിനേ​ഷ​ൻ അ​ട​ക്കം എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​രി​ശ്ര​മി​ക്ക​ണം. ലോ​ക്ഡൗ​ൺ അ​വ​സാ​ന ഉ​പാ​ധി​യെ​ന്ന നി​ല​യി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ. മൈ​ക്രോ ക​ണ്ടെ​യ​ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഏ‍​ർ​പ്പെ​ടു​ത്തി കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്.

മ​ര്യാ​ദ​പു​രു​ഷോ​ത്ത​മ​നാ​യ ശ്രീ​രാ​മ​നെ സം​ബ​ന്ധി​ക്കു​ന്ന രാ​മ​ന​വ​മി​യി​ലാ​ണ് ന​മ്മ​ൾ. ന​മ്മ​ളെ​ല്ലാ​വ​രും മ​ര്യാ​ദാ​പു​രു​ഷോ​ത്ത​മ​നാ​യ രാ​മ​നെ പോ​ലെ മ​ര്യാ​ദ പാ​ലി​ക്ക​ണം. ഇ​തു പ​വി​ത്ര​മാ​യ റം​സാ​ൻ കാ​ല​മാ​ണ്. ധൈ​ര്യ​വും ആ​ത്മ​ബ​ല​വും ന​ൽ​കു​ന്ന മാ​സ​മാ​ണ് റം​സാ​ൻ. റ​മ​സാ​ൻ ഉ​യ​ർ​ത്തു​ന്ന സ​ന്ദേ​ശ​ത്തി​ലെ​ന്ന​തു​പോ​ലെ സ​ഹ​ന​പൂ​ർ​വം പ്ര​വ​ർ​ത്തി​ക്കാ​നാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Aswathi Kottiyoor

സൗജന്യ എൻജിനീയറിങ് ബിരുദ പഠനത്തിന് അവസരം

Aswathi Kottiyoor

മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ ചാർട്ടേഡ്‌ വിമാനം; വീടുകളിലെത്തിക്കാൻ വാഹനങ്ങളൊരുക്കി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox