33.4 C
Iritty, IN
December 6, 2023
  • Home
  • Iritty
  • അവാർഡുകൾ കൈമാറി…….
Iritty

അവാർഡുകൾ കൈമാറി…….

ഇരിട്ടി: 2019-20 വര്‍ഷത്തെ കണ്ണൂര്‍ ജില്ലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ബെസ്റ്റ്‌ പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോസഫയിനും ഉള്ള അവാര്‍ഡ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു സമ്മാനിച്ചു. എന്‍എസ്എസ് സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ്‌ ജോണ്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. പി.പി. പ്രകാശന്‍, കാലിക്കറ്റ് സര്‍വകലാശാല ഇടിഐ ഡയറക്ടര്‍ ഡോ. എന്‍.എം. സണ്ണി എന്നിവര്‍ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്ത് തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി ജില്ലയിലെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വാങ്ങിയ സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിനെയും ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് നേടിയ സജി ജോസഫിനെയും സ്‌കൂൾ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് ഷാജന്‍ വെള്ളാപ്പാണി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് കളപ്പുര, പ്രിന്‍സിപ്പല്‍ ഷാജി കെ. ചെറിയാന്‍, പ്രധാന അധ്യാപിക മേഴ്‌സി മരിയ, മദര്‍ പിടിഎ പ്രസിഡന്റ് സെലിന്‍ സാബു, വിന്‍സ്റ്റണ്‍ തോമസ്, പ്രിന്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

സ്തനാർബുദ , ഗർഭഗളാശയ ക്യാൻസർ ബോധവൽക്കരണ ക്ലാസ്

Aswathi Kottiyoor

ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ

Aswathi Kottiyoor

മ​ല​യോ​ര​ത്തെ യാ​ത്രാ പ്ര​ശ്നം മ​ന്ത്രി​ക്കു മു​ന്നി​ൽ അവതരിപ്പിച്ച് സ​ണ്ണി ജോ​സ​ഫ്

Aswathi Kottiyoor
WordPress Image Lightbox