33.4 C
Iritty, IN
December 6, 2023
  • Home
  • kannur
  • കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യത; മുന്നറിയിപ്പ്…………..
kannur

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യത; മുന്നറിയിപ്പ്…………..

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് സാധാരണ മഴയായിരിക്കും ഇടവപ്പാതി നൽകുകയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണിത്. അതിതീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്ന് ഈ പ്രവചനത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തെക്ക് പടിഞ്ഞാറൻ കാലവർഷം.

അതേസമയം, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related posts

കർണാടകയിൽ മോഷണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

നിറച്ചാർത്തിൽ തലശേരിയുടെ ചുവരുകൾ

Aswathi Kottiyoor

കോവിഡ്: ജില്ലയിൽ ഇനി ചികിത്സയിലുള്ളത്​ 2162 പേര്‍

Aswathi Kottiyoor
WordPress Image Lightbox