24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • സെക്കന്‍ഡ് ഷോ ഇല്ല, തിയറ്ററുകളിലെ പ്രദര്‍ശനം ഒമ്ബതിനു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതായി ഫിയോക്
Kerala

സെക്കന്‍ഡ് ഷോ ഇല്ല, തിയറ്ററുകളിലെ പ്രദര്‍ശനം ഒമ്ബതിനു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതായി ഫിയോക്

സിനിമ ശാലകളിലെ പ്രദ‍ര്‍ശനം രാത്രി ഒമ്ബതിനുതന്നെ അവസാനിപ്പിക്കാന്‍ തിയറ്ററുകള്‍ക്ക് നി‍ര്‍ദേശം നല്‍കിയതായി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നി‍ര്‍ദേശത്തോട് പൂര്‍ണമായി സഹകരിക്കും. പ്രദ‍ര്‍ശനം രാവിലെ ഒമ്ബതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു. തിയറ്ററുകളില്‍ നേരത്തെ സെക്കന്‍ഡ് ഷോ ഇല്ലാതെ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്ബത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തിയറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ റിലീസുകളും കൂട്ടത്തോടെ മാറ്റി​െവച്ചിരുന്നു. ഒടുവില്‍ ചര്‍ച്ചകളെ തുടര്‍ന്നാണ്​ സെക്കന്‍ഡ് ഷോ അനുവദിച്ചത്.

Related posts

‘ഇ–ഹെൽത്ത് കേരള’ പകുതി സ്ഥാപനങ്ങളിലും നടപ്പായില്ല; ഒപി ഉപയോഗിക്കുന്നത് ആയിരത്തിൽതാഴെ പേർ മാത്രം

Aswathi Kottiyoor

സമുദ്രയാൻ’: ആദ്യ ആഴക്കടൽ ദൗത്യത്തിനു തുടക്കം; നൂതന അന്തർവാഹിനികളുള്ള രാജ്യമായി ഇന്ത്യയും.

Aswathi Kottiyoor

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

Aswathi Kottiyoor
WordPress Image Lightbox