24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • സ്പുട്‌നിക്കിന് അന്തിമാനുമതി; ഇന്ത്യക്ക് ആശ്വാസമായി മൂന്നു വാക്‌സിനുകള്‍
Kerala

സ്പുട്‌നിക്കിന് അന്തിമാനുമതി; ഇന്ത്യക്ക് ആശ്വാസമായി മൂന്നു വാക്‌സിനുകള്‍

സ്പുട്‌നിക്ക് വാക്സിന് ഡിജിസിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചത്. സ്പുട്ണിക് 5 ഉപയോഗത്തിന് അനുമതി നല്‍കിയ 60 ാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെയാണ് വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചത്.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണിത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍.

Related posts

ലോക ടോയ്‌ലറ്റ് ദിനം; അറിയാം പ്രാധാന്യവും ലക്ഷ്യങ്ങളും .

Aswathi Kottiyoor

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക്

Aswathi Kottiyoor

നോട്ട്‌ നിരോധനത്തിന്‌ പിന്നിലെ നടപടിക്രമങ്ങൾ നിഗൂഢം; സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ മുമ്പാകെ വാദംകേൾക്കൽ പുരോഗമിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox