24.6 C
Iritty, IN
December 1, 2023
  • Home
  • Iritty
  • ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു……….
Iritty

ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു……….

ഇരിട്ടി: ഉളിയിൽ സബ്‌ രജിസ്ട്രാർ ഓഫീസിനായി കീഴൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാവുന്നു. ഈ മാസം തന്നെ കെട്ടിടം രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറാനാകും എന്നാണ് കരുതുന്നത്.
നാൽപ്പതു വര്ഷം മുൻപ് പണിത പഴയ കെട്ടിടം പൊളിച്ചാണ് അതേ സ്ഥലത്ത് പുതിയ കെട്ടിടം പണിതത്. രണ്ടുവർഷം മുൻപ് പഴയ കെട്ടിടം പൊളിച്ചിട്ടെങ്കിലും 2020 ഫിബ്രവരിയിൽ ആണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. തുടർന്ന് വന്ന കൊറോണാ വ്യാപനവും ലോക്ക് ഡൗണും മൂലം പ്രവർത്തി നീണ്ടു നീണ്ടുപോയി. കിഴൂരിൽ നിന്നും ഏകദേശം ഒരു കിലോമെറ്റർ ഉള്ളിലായി വാടകക്കെട്ടിടത്തിലാണ് രണ്ടുവർഷമായി ഓഫീസ് പ്രവർത്തിച്ചു വരുന്നത്. ഇത് ഓഫിസിലെത്തുന്ന ഇടപാടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
ഒരുകോടി ഇരുപതു ലക്ഷം രൂപയ്ക്കു കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് പ്രവർത്തി നടന്നു വരുന്നത്. ജില്ലയിൽ ഇതോടൊപ്പം അനുമതിയായ തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉൾപ്പെടെ നേരത്തേ പൂർത്തിയായിരുന്നു.

Related posts

ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന വാസുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

Aswathi Kottiyoor

കാർമേഘ കുടക്കീഴിൽ പുഷ്പാഭരണം ചാർത്തി ഇരിട്ടി പുഷ്പമേള

Aswathi Kottiyoor

മെ​ട്രോ ഫ്ര​ഷ് ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഇ​രി​ട്ടി ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox