23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • കേരളത്തില്‍ വാക്സീന്‍ ക്ഷാമം; കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു
Kerala

കേരളത്തില്‍ വാക്സീന്‍ ക്ഷാമം; കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാസ് വാക്സിനേഷന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോവുകയാണ്. എന്നാല്‍ സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമം ഉള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്നങ്ങളില്‍ ഒന്നായിരിക്കും വാക്സീന്‍ ക്ഷാമമെന്ന് മന്ത്രി വ്യക്തമാക്കി.

“സംസ്ഥാനത്ത് മാസ് വാക്സീനേഷന്‍ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാകുന്നു. പല മേഖലകളിലും രണ്ട് ദിവസത്തേക്ക് മാത്രമെ സ്റ്റോക്കുള്ളു. ഈ സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ വാക്സീന്‍ ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്,” കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വാക്സീന്‍ തിരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം ഇല്ലെന്നും നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാനെന്നും ആരേഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ പൂരത്തിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. “പൂരത്തിന് ആള്‍ക്കൂട്ടമുണ്ടാകുന്നത് അപകടമാണ്. പൊങ്കാല പോലെ പ്രതീകാത്മകമായി നടത്തുന്ന കാര്യം ആലോചിക്കണം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും,” കെകെ ശൈലജ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.

Related posts

തൃക്കാക്കരയുടെ ക്യാപ്റ്റൻ ഉമ തന്നെ, കാൽലക്ഷത്തിൻ്റെ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫിൻ്റെ തേരോട്ടം

Aswathi Kottiyoor

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

Aswathi Kottiyoor

ട്രെയിനുകളിൽ ഇനി മാസ്‌ക് നിർബന്ധമില്ല

Aswathi Kottiyoor
WordPress Image Lightbox