24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി
Kerala

എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പില്‍ അടിയന്തരമായി ഇടിച്ചിറക്കി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പില്‍ ഇടിച്ചിറക്കിയത്. ഇടിച്ചിറക്കേണ്ടി വന്നത് യന്ത്രതകരാര്‍ മൂലമാണ്. അപകട സമയം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത് ലുലു മുതലാളി എം എ യൂസഫലിയും ഭാര്യയുമായിരുന്നു. ഇരുവര്‍ക്കും പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

എം.എ.യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരുക്കുകളില്ല. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്ബില്‍ ഇടിച്ചിറക്കുകയായിരുന്നു.

പരിക്കൊന്നും ഏറ്റിട്ടില്ലെങ്കിലും ഇരുവരെും വൈദ്യപരിശോധനകള്‍ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ധന ചോര്‍ച്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

Related posts

പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

Aswathi Kottiyoor

കോവിഡ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Aswathi Kottiyoor

15,000 ലീറ്ററിന് 43.30 രൂപയ്‌ക്ക് പകരം കൊടുക്കേണ്ടത് 443.30 രൂപ‌

Aswathi Kottiyoor
WordPress Image Lightbox