23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ: തീ​രു​മാ​നം കാ​ത്ത് മ​ഹാ​രാ​ഷ്ട്ര
Uncategorized

സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ: തീ​രു​മാ​നം കാ​ത്ത് മ​ഹാ​രാ​ഷ്ട്ര

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ വ​ന്നേ​ക്കും. മ​ഹാ​രാ​ഷ്ട്ര ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി വി​ജ​യ് വാ​ഡെ​ടി​വ​ർ പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന് താ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​നി​ടെ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ന​ട​ത്തും- മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ല്ലാ ദി​വ​സ​വും സം​സ്ഥാ​ന​ത്ത് അ​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മാ​ത്രം 5.31 രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വ്യാ​പ​നം ഇ​തു​പോ​ലെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ, ഉ​ട​ൻ ത​ന്നെ 10 ല​ക്ഷ​ത്തി​ല​ധി​കം സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടാ​യേ​ക്കും. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ തി​ര​ക്ക് നി​യ​ന്ത്രി​ച്ച് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ക​ണ്ണി മു​റി​ക്ക​ണം.

രോ​ഗ​വ്യാ​പ​ന ശൃം​ഖ​ല ത​ക​ർ​ക്ക​ണ​മെ​ങ്കി​ൽ, പ​കു​തി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നി​ടു​ന്ന​തി​ലൂ​ടെ ഇ​ത് സാ​ധ്യ​മാ​വി​ല്ല. വെ​ർ​ച്വ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ, മൂ​ന്ന് ആ​ഴ്ച ക​ർ​ശ​ന ലോ​ക്ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കാ​ൻ താ​ൻ നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു

Related posts

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്ര​ഗിരിപാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Aswathi Kottiyoor

മാനന്തവാടിയിലെ നവകേരള സദസിനായി മതിൽ പൊളിക്കൽ; നടപടി നവകേരള ബസ് കയറാന്‍

Aswathi Kottiyoor

മൊബൈലിൽ ഉച്ചത്തിൽ പാട്ടുകേട്ടാൽ ബസിൽനിന്ന് പുറത്ത്*

Aswathi Kottiyoor
WordPress Image Lightbox