24.4 C
Iritty, IN
November 30, 2023
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു…………
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു…………

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാംപ് ആരംഭിച്ചു. കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും ഫുട്ബോളിൽ ആഭിമുഖ്യമുള്ളവരെ കണ്ടെത്തുന്നതിനും മികച്ച പരിശീലനം നൽകുന്നതിനുമായാണ് സ്കൂൾ ഗ്രൗണ്ടിൽ ക്യാംപ് സംഘടിപ്പിക്കുന്നത്. 6 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഫുട്ബോൾ അസോസിയേഷൻ കോച്ചും മലയോരത്തെ മികച്ച ഫുട്ബോൾ പരിശീലകനുമായ ആനീഷ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ക്യാംപിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയ് നമ്പുടാകം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം , കായിക അധ്യാപിക റ്റിജി പി ആൻ്റണി എന്നിവർ സംസാരിച്ചു.

Related posts

കോ​വി​ഡ് ഭ​യ​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​യ ആ​ദി​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ച്ചു

Aswathi Kottiyoor

ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor
WordPress Image Lightbox