30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റയില്‍വേ
Kerala

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റയില്‍വേ

75 ശതമാനം ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിച്ചതായി ദക്ഷിണ റെയില്‍വെ. ബാക്കിയുള്ളവ ഉടന്‍ തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയ്‌ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് പറഞ്ഞു.

സ്‌റ്റേഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് സംബന്ധിച്ച്‌ പല തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് പഴയ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തോമസ് പറഞ്ഞു.

യാത്രയ്‌ക്കിടെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Related posts

കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി

Aswathi Kottiyoor

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor

പോഷകാഹാര ലഭ്യതയിൽ കേരളത്തിന്റെ വളർച്ച 32.6 ശതമാനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox