28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ ഇരിട്ടി എം ജി കോളേജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി ……..
Iritty

പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ ഇരിട്ടി എം ജി കോളേജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി ……..

ഇരിട്ടി: പേരാവൂർ, മട്ടന്നൂർ നിയോജകമണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ മേഖലയിലെ 286 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ആദ്യം പേരാവൂർ തുണ്ടിയിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു. ഇവിടെ നിന്നുമാണ് മെഷീനുകൾ ബുധനാഴ്ച പുലർച്ചയോടെ ഇരിട്ടി എം ജി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമി ലേക്ക് മാറ്റിയത് . കേന്ദ്ര സേനയുടെ സുരക്ഷയിലായിരുന്നു എല്ലാ നടപടികളും .
വരണാധികാരികണ്ണൂർ ഡി എഫ് ഒ കാർത്തിക്, തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രവീൺ കുണ്ഡലി പുരി , ഡോ. പി. സൂരജ്, ഓഫീസർമാരായ സുധീർ നേരോത്ത് ,വി . രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എം ജി കോളേജിൽ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള മുറികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പൂട്ടി സീൽ ചെയ്തു. വാതിലുകളും ജനലുകളും പ്ലൈവുഡ് പലകൾ ഉപയോഗിച്ച് മുകളിൽ പട്ടിക അടിച്ച് വീണ്ടും സുരക്ഷിത മാക്കി. ഓരോ നിയോജക മണ്ഡലങ്ങലക്കും മൂന്ന് സ്ട്രോങ്ങ് മുറികൾ വച്ചാണ് ഉള്ളത് .ത്രിതല സുരക്ഷ യാണ് സ്ട്രോങ്ങ് റൂമിന് ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് കാമ്പസിന് പുറത്ത് കേരള പോലീസിലെ ലോക്കൽ വിഭാഗമുണ്ടാകും. കാമ്പസിനുള്ളിൽ കേരള പോലീസിന്റെ തോക്കേന്തിയ കെ എ പി അംഗങ്ങളും സ്‌ട്രേങ്ങ് റൂമിനോട് ചേർന്ന് കേന്ദ്ര സേനയുടെ ബി എസ് എഫ് സുരക്ഷയുമാണ് ഒരുക്കിയിരിക്കുന്നത് . വോട്ടിംങ്ങ് യന്ത്രങ്ങൾ 26 ദിവസവും ഇവരുടെ 24 മണിക്കൂർ കാവലിലായിരിക്കും.

Related posts

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

രക്തദാന ബോധവൽക്കരണ ക്ലാസും ഡയറക്ടറി പ്രകാശനവും

Aswathi Kottiyoor

ആറളം ഫാമിൽ ഉദ്പാദിപ്പിച്ച മഞ്ഞൾ റെയ്ഡ്കോ ഏറ്റെടുക്കും – ധാരണാ പത്രം ഒപ്പുവെച്ചു

Aswathi Kottiyoor
WordPress Image Lightbox