30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 9 , 16 തീയതികളിൽ ഇരിട്ടിയിൽ……….
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 9 , 16 തീയതികളിൽ ഇരിട്ടിയിൽ……….

ഇരിട്ടി : ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഇരിട്ടിയിൽ രണ്ടു ദിവസത്തെ കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് നടത്തുന്നു. 45 വയസ്സിന് മുകളിലുള്ളവർക്കായി ഫാൽക്കൺപ്ളാസ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 9 , 16 തീയതികളിൽ രാവിലെ 9 മണി മുതലാണ് ക്യാമ്പ് നടക്കുക. ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ 45 വയസ്സിനു മുകളിലുള്ളവർക്ക് ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിക്കാം. പങ്കെടുക്കുന്നവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്ന താണ്. നേരിട്ട് ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും വാക്സിൻ നൽകും. വാക്സിനേഷനായി എത്തുന്നവർ നിർബന്ധമായും ആധാർ കാർഡോ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ കൊണ്ടുവരേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.

Related posts

ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ മഞ്ഞൾ കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.

Aswathi Kottiyoor

അനുമോദനവും പഠനോപകരണ വിതരണവും

Aswathi Kottiyoor

വന്യജീവി വാരാഘോഷം വള്ള്യാട് നഗര വനം ശുചീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox