28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • ജില്ല ഇന്ന് പോളിംഗ് ബൂത്തിലേക്ക്………
kannur

ജില്ല ഇന്ന് പോളിംഗ് ബൂത്തിലേക്ക്………

കണ്ണൂർ:ജില്ലയിലെ 20,61,041 വോട്ടർമാർ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ബൂത്തിലെത്തും. 10,88,355 സ്ത്രീകളും 972672 പുരുഷന്മാരും 14 ഭിന്നലിംഗക്കാരുമാണ് വോട്ടർപട്ടികയിലുളളത്.
21,30,96 വോട്ടർമാരുള്ള തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. വോട്ടർമാരുടെ എണ്ണത്തിൽ കണ്ണൂർ നിയോജക മണ്ഡലമാണ് പിറകിൽ. 173961 പേരാണ് ഇവിടെയുള്ളത്. ജില്ലയിൽ 13674 പുരുഷന്മാരും 583 സ്ത്രീകളും ഭിന്നശേഷി വിഭാഗത്തിൽപെട്ട ഒരാളും ഉൾപ്പെടെ 14258 എൻആർഐ വോട്ടർമാരുണ്ട്‌. ഇവർക്കു പുറമെ, 6730 പുരുഷന്മാരും 256 സ്ത്രീകളുമായി 6986 സർവീസ് വോട്ടർമാരും ജില്ലയിലുണ്ട്.
3137 പോളിങ്‌ കേന്ദ്രങ്ങൾ 15700 ഉദ്യോഗസ്ഥർ
11 നിയോജക മണ്ഡലങ്ങളിലായി 3137 പോളിങ്‌ കേന്ദ്രങ്ങളാണുള്ളത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ പോളിങ്‌ ഡ്യൂട്ടിക്ക്‌ റിസർവ്‌ ഉൾപ്പെടെ 15700 പോളിങ്‌ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

Related posts

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor

ജി​ല്ലാ ആ​ശു​പ​ത്രി​യിലെ ന​വീ​ക​രി​ച്ച കോ​വി​ഡ് വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കും

Aswathi Kottiyoor

മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം

Aswathi Kottiyoor
WordPress Image Lightbox