പോളിംഗ് ഏജന്റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ അറിയിച്ചാൽ സംരക്ഷണം നൽകുമെന്ന് ഡിജിപി. പോളിംഗ് ഏജന്റുമാർക്ക് വീട്ടിൽനിന്ന് പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം നൽകും.
ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കമ്മീഷൻ നിരോധിച്ച സാഹചര്യത്തിൽ ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പോലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കുന്നതിനും നിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനുമായി എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷൻ കണ്ട്രോൾ റൂം പ്രവർത്തിക്കും.