30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ട​ർ​മാ​ർ കൈയിൽ ക​രു​തേ​ണ്ട​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
Kerala

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ട​ർ​മാ​ർ കൈയിൽ ക​രു​തേ​ണ്ട​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​കും ന​ട​ക്കു​ക. ചൊവ്വാഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെയാണ് വോട്ടെടുപ്പ്. ശ​രീ​രോ​ഷ്മാ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​കും വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക.

ഉ​യ​ർ​ന്ന ചൂ​ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രെ മാ​റ്റി നി​ർ​ത്തി​യ ശേ​ഷം വീ​ണ്ടും പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്നും ചൂ​ട് കൂ​ടി​യാ​ൽ വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​വ​ർ​ക്കു വോ​ട്ട് ചെ​യ്യാ​ൻ വ​രേ​ണ്ട സ​മ​യം രേ​ഖ​പ്പെ​ടു​ത്തി ടോ​ക്ക​ണ്‍ ന​ൽ​കും.

വോ​ട്ട​ർ​മാ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സെ​ന്‍റ​റി​ൽ പ്ര​ത്യേ​കം ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കും. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും സം​ശ​യി​ക്കു​ന്ന​വ​ർ​ക്കും അ​വ​സാ​ന മ​ണി​ക്കൂ​റി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​ര​മു​ള്ള​ത്. അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ പൊ​തു വോ​ട്ട​ർ​മാ​ർ തീ​ർ​ന്ന ശേ​ഷ​മാ​കും ഇ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക.

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 1000 വോ​ട്ട​ർ​മാ​ർ​ക്ക് വീ​ത​മാ​ണ് ഒ​രു പോ​ളിം​ഗ് ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്പോ​ൾ ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​ർ സാ​നി​റ്റൈ​സ​ർ ന​ൽ​കും. തു​ട​ർ​ന്നു ശ​രീ​രോ​ഷ്മാ​വ് രേ​ഖ​പ്പെ​ടു​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഇ​ര​ട്ട വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ടു​ക്കും. വി​ര​ലി​ൽ തേ​ച്ച മ​ഷി ഉ​ണ​ങ്ങി​യെ​ന്നു ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ബൂ​ത്ത് വി​ടാ​ൻ അ​നു​വ​ദി​ക്കൂ. ഒ​പ്പും വി​ര​ല​ട​യാ​ള​വും ശേ​ഖ​രി​ക്കും. ഫോ​ട്ടോ​യും എ​ടു​ക്കും. ഒ​രി​ട​ത്തു മാ​ത്ര​മേ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാം​ങ്മൂ​ല​വും ന​ൽ​ക​ണം. 38,000ത്തോ​ളം ഇ​ര​ട്ട വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക​യാ​ണ് ക​മ്മീ​ഷ​ൻ പ്രി​സൈ​ഡിം​ഗ് ഓ​ഫി​സ​ർ​മാ​ർ​ക്കു കൈ​മാ​റി​യി​ട്ടു​ള്ള​ത്.

വോ​ട്ട​ർ​മാ​ർ കൈയിൽ ക​രു​തേ​ണ്ട​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ (ഏതെങ്കിലുമൊന്ന്)

• തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്
• പാ​സ്പോ​ർ​ട്ട്
• ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്
• ആ​ധാ​ർ കാ​ർ​ഡ്
• സം​സ്ഥാ​ന/​കേ​ന്ദ്ര സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ/ പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ൾ എ​ന്നി​വ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്ന സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ
• ബാ​ങ്ക്/ പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക് (സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കി​ല്ല)
• പാ​ൻ കാ​ർ​ഡ്
•കേന്ദ്രതൊഴിൽ മന്ത്രാലയം വി​വി​ധ പദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച സ്മാർട്ട് കാർഡ്
• തൊ​ഴി​ൽ​പ​ദ്ധ​തി ജോ​ബ് കാ​ർ​ഡ്
• കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്
• ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ കാ​ർ​ഡ്.
• എം​പി/​എം​എ​ൽ​എ/​എം​എ​ൽ​സി എ​ന്നി​വ​ർ​ക്കു​ള്ള ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്

Related posts

ഫാ. ​​ജോ​​ൺ പ​​ന​​ന്തോ​​ട്ട​​ത്തി​​ൽ മെ​​ൽ​​ബ​​ൺ ബിഷപ്

𝓐𝓷𝓾 𝓴 𝓳

രാജ്യത്തെ മികച്ച 15 പ്രത്യേക സാമ്പത്തിക മേഖലയിൽ കാക്കനാടും കിൻഫ്ര പാർക്കുകൾക്ക് ദേശീയ അംഗീകാരം ; ദക്ഷിണേന്ത്യയിലെ മികച്ച 15 പാർക്കിൽ അഞ്ചും കേരളത്തിൽ .

𝓐𝓷𝓾 𝓴 𝓳

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും സ്കൂ​ളു​ക​ളി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ല

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox