കേളകം : കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ മലയോര വായനക്കൂട്ടായ്മ ആദരിക്കുന്നു. നിധി ബുക്സ് വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കേളകം വിബ്ജിയോർ അക്കാദമി ഹാളിൽ ഏപ്രിൽ 11 ന് നാലുമണിക്ക് നടക്കുന്ന എഴുത്ത് വിചാരണ പരിപാടിയിലാണ് എഴുത്തുകാരനെ ആദരിക്കുന്നത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ കഥാസമാഹാരം രാമച്ചി, നോവലുകളായ കരിക്കോട്ടക്കരി, പുറ്റ്, ആനത്തം പിരിയത്തം എന്നീ കൃതികളെ മുൻ നിർത്തി വായനക്കാരുമായി വിനോയ് തോമസ് സംവദിക്കും. പരിപാടിയിൽ പങ്കെടുക്കാൻ 9496241286 എന്ന നമ്പറിൽ മുൻകൂട്ടി അറിയിക്കണം.