28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ…………
kannur

ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ…………

തിരുവനന്തപുരം:ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരാണാധികാരിക്ക് കൈമാറും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടൽ.

ജില്ലാ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകൾ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫീസർമാർ ശ്രദ്ധിക്കണം. ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ചെയ്യുന്ന ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തിയാൽ അവരുടെ ഒപ്പും വിരലടയാളവും ശേഖരിക്കണം. അവരിൽനിന്നും സത്യവാങ്മൂലവും വാങ്ങണമെന്നും നിർദ്ദേശമുണ്ട്.

Related posts

വാക്സിനെടുക്കാതെ 35,000 കു​ട്ടി​ക​ൾ

Aswathi Kottiyoor

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത വാ​ർ​ഷി​കം ഇ​ന്ന്

Aswathi Kottiyoor

ഇന്ന് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox