23.2 C
Iritty, IN
September 9, 2024
  • Home
  • Iritty
  • വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: ഗണപതിയാട് സ്വദേശിക്കെതിരെ കേസെടുത്തു………
Iritty

വീട് കേന്ദ്രീകരിച്ചു ചാരായ നിർമാണം: ഗണപതിയാട് സ്വദേശിക്കെതിരെ കേസെടുത്തു………

വീടു കേന്ദ്രീകരിച്ചു ചാരായ നിർമ്മാണം നടത്തി വന്ന ഗണപതിയാട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തത്.

ഗണപതിയാട് സ്വദേശി ഒരവക്കുഴി വീട്ടിൽ തോമസ് ഒ സി (വയസ്സ് :52/2021) എന്നയാൾക്കെതിരെയാണ് വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ് കേസെടുത്തത്.

കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് പാർട്ടി പോത്തുകുഴി – ഗണപതിയാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഒ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സി പി ഷാജി, സതീഷ് വി എൻ, കെ ശ്രീജിത്ത്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമൃത കെ കെ എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

ആശ്രയ പദ്ധതി ആനുകൂല്യ വിതരണം 15 ന്

Aswathi Kottiyoor

ഇരിട്ടി ഹൈസ്‌ക്കൂൾ സൊസെറ്റി മുൻ മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണം

Aswathi Kottiyoor

കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox