24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • മലൂർ കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ നന്നങ്ങാടി കണ്ടെത്തി………..
Iritty

മലൂർ കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ നന്നങ്ങാടി കണ്ടെത്തി………..

മലൂർ കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മൂന്നു മീറ്റർ താഴ്ചയിൽ നന്നങ്ങാടി കണ്ടെത്തി. പുരാതന ശിലായു ത്തിൽ മരണമടയുന്നവരെ മറവുചെയ്യാൻ അകം കറുപ്പും പുറത്ത് ചുവന്ന നിറത്തോടു കൂടിയ മണ്ണുപയോഗിച്ച് നിർമ്മിക്കുന്ന വലിയ മൺകുടങ്ങളാണീ നന്നങ്ങാടികൾ. ശവം മറവു ചെയ്യുന്ന കല്ലറകളെയും നന്നങ്ങാടികൾ എന്നു പറയാറുണ്ട്. നന്നങ്ങാടിയിൽ ശവം ഇറക്കി വെച്ചതിനു ശേഷം മരണപ്പെട്ടയാൾ കഴിക്കുന്ന ഭക്ഷണ പാത്രങ്ങളും ഇതിൽ വെച്ച്പൂഴി നിറച്ച് പാത്രത്തിന്റെ മുകളിൽ കല്ലു കൊണ്ട് അടച്ചാണ് ഭൂമിയിൽ കുഴിച്ചിടുന്നത്. തീരപ്രദേശങ്ങളിലാണ് നന്നങ്ങാടികൾ കൂടുതലായും കണ്ടെത്തിയിട്ടുള്ള് – കുണ്ടേരിപ്പൊയിലിന്റെ പുഴയുടെ തീരത്തുള്ള സ്ഥലങ്ങളിൽ നിന്നും നിരവധി തവണ മുമ്പും നന്നങ്ങാടികൾ കിട്ടിയിരുന്നു. കണ്ണവം കാട്ടിൽ നിന്നൊഴുകി വട്ടോളി വഴി കണ്ടേരി പ്പൊയിലിലെത്തുന്ന പുഴയുടെ പല സ്ഥലങ്ങളിൽ നിന്നും ഭൂമിക്കടിയിലുള്ള കല്ലുകൾ പോലും തുരന്ന് ശവം അടക്കം ചെയ്തതിന്റെ ഭാഗങ്ങൾ മുന്നെ കണ്ടെത്തിയിരുന്നു. നന്നങ്ങാടി കണ്ടെടുത്ത സ്ഥലം തലശ്ശേരി ചിറക്കലിലുള്ള രമേശന്റെ കൈവശമാണ്. മധുസൂതനൻ മള്ളന്നൂർ, കെ.കെ ഭാസ്കരൻ , രാജേഷ് താഴെ വീട്, സുധാകരൻ മുടപ്പത്തൂർ എന്നിവരാണ് കിണർ കുഴിക്കുന്നത്.

Related posts

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പായത്ത് ശുചീകരണം

𝓐𝓷𝓾 𝓴 𝓳

പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ച് എഫ് എസ് ഇ ടി ഒ

𝓐𝓷𝓾 𝓴 𝓳

കെ എസ് എസ് പി എ വനിതാ ഫോറം കൺവൻഷൻ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox