24.3 C
Iritty, IN
October 4, 2023
  • Home
  • Thiruvanandapuram
  • പുതിയ സാമ്പത്തിക വർഷം തുടങ്ങി; പുതിയ നടപടികളും…..
Thiruvanandapuram

പുതിയ സാമ്പത്തിക വർഷം തുടങ്ങി; പുതിയ നടപടികളും…..

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം പിറന്നതോടെ പുതിയ നടപടികൾക്കും തുടക്കമായി. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് ഈ സാമ്പത്തിക വർഷത്തിലെ പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് അടക്കം ഒരു ശതമാനംവരെ പലിശ കുറയ്ക്കും. പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി നിക്ഷേപത്തിനും പലിശ കുറയും. 50 കോടിയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇന്ന് മുതൽ ഇൻവോയ്‌സിങ് നിർബന്ധമാക്കും. ചരക്കുകൾക്കും സേവനങ്ങൾക്കും ഡെബിറ്റ് , ക്രെഡിറ്റ് നോട്ടുകൾക്കും ഇൻവോയ്‌സിങ് വേണം. ദേശീയ പാതകളിലെ ടോൾ നിരക്ക് ഇന്ന് മുതൽ കൂടും. ആദായ നികുതി നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. റിട്ടേൺ നൽകിയില്ലെങ്കിൽ ഇനി കനത്ത പിഴ ഈടാക്കുന്നതാണ്.

Related posts

പോലീസ് പാസ്സിന് ഓണ്‍ലൈനില്‍ ഇന്നു മുതല്‍ അപേക്ഷിക്കാം….

40 ഫോറസ്റ്റ് സ്റ്റേഷൻ, 7 ആർആർടി: ശുപാർശയുമായി വനംവകുപ്പ്; പണമില്ലെന്ന് ധനവകുപ്പ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നു; ആശങ്കയിൽ വിദ്യാർത്ഥികൾ…

WordPress Image Lightbox