23.5 C
Iritty, IN
July 14, 2024
  • Home
  • kannur
  • റാ​ലി​ക്കി​ടെ കാ​ർ ആ​ക്ര​മി​ച്ചു​വെ​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധം: ബി​ജെ​പി
kannur

റാ​ലി​ക്കി​ടെ കാ​ർ ആ​ക്ര​മി​ച്ചു​വെ​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധം: ബി​ജെ​പി

ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി അ​രു​ൺ കൈ​ത​പ്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബൈ​ക്ക് റാ​ലി​ക്കി​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഗ​ർ​ഭി​ണി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ ആ​ക്ര​മണം ന​ട​ത്തി​യെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം വാ​സ്ത വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. റാ​ലി​ക്കി​ടെ സി​പി​എം നേ​താ​വി​ന്‍റെ ബ​ന്ധു​വും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ വ്യ​ക്തി കാ​ർ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​ണ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​ഞ്ഞ​തി​നാ​ലും റാ​ലി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​നാ​ലും റാ​ലി തു​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം കാ​റി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ൽ നി​ന്നി​റ​ങ്ങി​യ​ശേ​ഷം സ്വ​യം ചി​ല്ല് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കി​ല്ലെ​ന്നും കെ.​കെ. വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. സി​പി​എം-​എ​സ്ഡി​പി​ഐ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണം: എകെസിസി, കെസിവൈഎം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox