ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം വീണ്ടും പണിമുടക്കിയതായി റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ തുറക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മാസം ഇത് രണ്ടാംതവണയാണ് ഇന്‍സ്റ്റഗ്രാം ഡൗണ്‍ ആകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം താത്കാലികമായി നിലച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുന്നതിനും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇന്‍സ്റ്റഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമിന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചുകൊണ്ട് നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ വന്നിരിക്കുന്നത്.
ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാത്രി 7.39 മുതലാണ് ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ലെന്ന തരത്തിലുള്ള പരാതികള്‍ ലഭിച്ചത്.