28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ
Kerala

നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികൾ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവിൽ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related posts

പോക്‌സോ കേസ്‌ : ഇരയുടെ പ്രായം നിർണയിക്കാൻ ടി സി പോര : സുപ്രീംകോടതി

എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും കുടുംബശ്രീ കാന്റീൻ തുടങ്ങുന്നു

𝓐𝓷𝓾 𝓴 𝓳

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ശശികല അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് അന്വേഷണറിപ്പോര്‍ട്ട്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox