24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ചുങ്കക്കുന്ന് ഭാഗത്ത്‌ വീണ്ടും പേരാവൂർ എക്‌സൈസിന്റെ ചാരായ വേട്ട: 8ലിറ്റർ ചാരായവുമായി ചുങ്കക്കുന്ന് -പൊയ്യമല സ്വദേശി പിടിയിൽ
Kelakam

ചുങ്കക്കുന്ന് ഭാഗത്ത്‌ വീണ്ടും പേരാവൂർ എക്‌സൈസിന്റെ ചാരായ വേട്ട: 8ലിറ്റർ ചാരായവുമായി ചുങ്കക്കുന്ന് -പൊയ്യമല സ്വദേശി പിടിയിൽ

ചുങ്കക്കുന്ന് – പൊയ്യമല ഭാഗത്ത്‌ വീട് കേന്ദ്രീകരിച്ച് ചാരായ നിർമാണം നടത്തി വന്ന ചുങ്കക്കുന്ന് – പൊയ്യമല സ്വദേശിയെ 8 ലിറ്റർ ചാരായവുമായി പേരാവൂർ എക്‌സൈസ് പിടികൂടി.

ചുങ്കക്കുന്ന് – പൊയ്യമല സ്വദേശി കുരിശിങ്കൽ വീട്ടിൽ ചാക്കോ മകൻ ജോർജ് മത്തായി എന്നയാളെയാണ് 8ലിറ്റർ ചാരായവുമായി പേരാവൂർ എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്ത് കേസെടുത്തത്.

നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിനോടനുബന്ധിച്ചു പേരാവൂർ എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചുങ്കക്കുന്ന് – പൊയ്യമല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ
നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ ഉമ്മർ സിവിൽ എക്സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, ഷാജി സി പി, കെ ശ്രീജിത്ത്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമൃത കെ കെ എക്സൈസ് ഡ്രൈവർ എം.ഉത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാം ഓപ്പൺ ന്യൂസിനൊപ്പം.

𝓐𝓷𝓾 𝓴 𝓳

ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

𝓐𝓷𝓾 𝓴 𝓳

ചെട്ടിയാംപറമ്പിൽ ആദിവാസികൾക്കായി നിർമിച്ച വീടുകൾ കാട്കയറി നശിക്കുന്നു

WordPress Image Lightbox