കണ്ണൂർ: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് പയനിയേഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനം ഇന്ന് രാവിലെ 10 ന് റബ്കോ ഹാളില്‍ നടക്കും. ഹരിതചട്ട പാലനം, ഹരിത മാതൃകാ ബൂത്ത് ഒരുക്കല്‍, മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിലാണ് പരിശീലനം.
പരിശീലന നോഡല്‍ ഓഫീസര്‍ പി.എം. രാജീവ് അധ്യക്ഷത വഹിക്കും. എഡിഎം ഇ.പി.മേഴ്സി ഉദ്ഘാടനം ചെയ്യും. എസ്പിസി അംഗങ്ങള്‍ക്കായി പ്രസംഗ മത്സരവും ഹരിത പ്രശ്നോത്തരിയും ഇതോടൊപ്പം സംഘടിപ്പിക്കും.
previous post