28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ഇരട്ടവോട്ട് ആരോപണം: പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം.
Kerala

ഇരട്ടവോട്ട് ആരോപണം: പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം.

ഇരട്ടവോട്ട് ആരോപണം പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശം.നല്‍കിയത്. 140 മണ്ഡലങ്ങളിലും പരിശോധന നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. രണ്ട് മണ്ഡലങ്ങളില്‍ ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. 140 മണ്ഡലങ്ങളിലായി ഒരുലക്ഷത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. .

Related posts

പ്രശസ്ത തുള്ളല്‍ കലാകാരന്‍ കെ പി നന്തിപുലം അന്തരിച്ചു

കെപിസിസി ആസ്ഥാനം ആക്രമിച്ച സംഭവം; സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസിന്റെ കരിദിനാചരണം

ഓണത്തിന് പൂക്കൊട്ട നിറയും

WordPress Image Lightbox