24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് കേ​ന്ദ്ര അ​വാ​ര്‍​ഡ്
Kerala

ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് കേ​ന്ദ്ര അ​വാ​ര്‍​ഡ്

ക്ഷ​യ​രോ​ഗ​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക്ഷ​യ​രോ​ഗ നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു വ​ന്നി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് കേ​ര​ള​ത്തി​ന്. സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി​യി​ല്‍ കേ​ര​ളം മാ​ത്ര​മാ​ണ് ഈ ​അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യി​രി​ക്കു​ന്ന​ത്.

സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ട് 37.5 ശ​ത​മാ​നം ക്ഷ​യ​രോ​ഗ നി​ര​ക്ക് സം​സ്ഥാ​നം കു​റ​ച്ച​താ​യി​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് വി​ല​യി​രു​ത്തി​യാ​ണ് സം​സ്ഥാ​ന​ത്തെ അ​വാ​ര്‍​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ക്ഷ​യ​രോ​ഗ​പ​ര്യ​വേ​ഷ​ണ സം​വി​ധാ​നം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്ന് വി​ദ​ഗ്ധ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​പ്പി​ഡെ​മി​യോ​ള​ജി, ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് സോ​ഷ്യ​ല്‍ മെ​ഡി​സി​ന്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള 26 അം​ഗ വി​ദ​ഗ്ധ​സം​ഘം എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ്, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് വി​ല​യി​രു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

60 സ​ര്‍​വേ ടീ​മു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 83,000 വ്യ​ക്തി​ക​ളെ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഈ ​വി​ല​യി​രു​ത്ത​ല്‍. കൂ​ടാ​തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍​മാ​രു​മാ​യും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളു​മാ​യും വി​ദ​ഗ്ധ​സ​മി​തി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

Related posts

കൃഷി മാറുന്നു; കാർഷികമേഖലയ്ക്ക് ഇനി ബിസിനസ് കമ്പനി.

𝓐𝓷𝓾 𝓴 𝓳

താത്കാലിക നിയമനം ലഭിച്ച ഭിന്നശേഷിക്കാർ രേഖകൾ ഹാജരാക്കണം

സ്വാതന്ത്ര്യദിനാഘോഷം:പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox