24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കും
kannur

പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി പോളിംഗ് ബൂത്തുകളില്‍ ഹരിത കര്‍മ സേനകളെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം. പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും കൈയുറ, മാസ്‌ക് തുടങ്ങിയവ തരംതിരിച്ച് നീക്കം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങള്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണം. ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം ബിന്നുകളില്‍ ശേഖരിക്കണം. ഓരോ ബൂത്തിലെയും ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ് എന്നിവ ലഭ്യമാക്കണം. പോളിംഗ് ബൂത്തുകളില്‍ ചുമതലയുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പേരു വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നേരത്തേ തന്നെ നല്‍കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്

Related posts

*കണ്ണൂർ ജില്ലയിൽ സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

𝓐𝓷𝓾 𝓴 𝓳

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​പ​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

𝓐𝓷𝓾 𝓴 𝓳

മിൽമ സബ്‌സിഡി പിൻവലിച്ചു; കാലിത്തീറ്റയ്‌ക്ക്‌ വിലകൂടി…………….

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox