മട്ടന്നൂർ: ശബരിമല വിഷയത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായിയും മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവരും ഇപ്പോൾ ഒഴുക്കുന്ന കണ്ണീർ വെറുതെയാകുമെന്ന് കെ.സുധാകരൻ എംപി. യുഡിഎഫ് മട്ടന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ ഒരിക്കലും ഇടതുസർക്കാരിന് മാപ്പു നൽകില്ലെന്ന് സുധാകരൻ പറഞ്ഞു.
മട്ടന്നൂർ ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഇല്ലിക്കൽ ആഗസ്തി, ഡോ.ഷമാ മുഹമ്മദ്, അബ്ദുറഹ്മാൻ കല്ലായി, പി.ജി.പ്രസന്നകുമാർ, കെ.രജി കുമാർ, വി.എ.നാരായണൻ, സജീവ് മാറോളി, വത്സൻ അത്തിക്കൽ, അബ്ദുൾ കരീം ചേലേരി, വി.ആർ.ഭാസ്ക്കരൻ, അൻസാരി തില്ലങ്കേരി, സുരേഷ് മാവില എന്നിവർ പ്രസംഗിച്ചു.
previous post