നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു കൊണ്ടുള്ള പ്രകടന പത്രികയാണിത്. ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു.
രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്. രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്പത് പൊതുനിര്‍ദേശങ്ങളുമാണ് ഉള്ളത്. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് വാഗ്ദാനം. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കാനും പ്രകടനപത്രികയിൽ നിർദേശമുണ്ട്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
* അടുത്ത വർഷം 1.5 ലക്ഷം വീടുകൾ. ആദിവാസി-പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.
* ക്ഷേമപെൻഷൻ 2,500 ആയി വർധിപ്പിക്കും.
* വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കും.
* മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
* സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും
* 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
* കാര്‍ഷിക വരുമാനം 50 ശതമാനം ഉയര്‍ത്തും
* അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
* മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍
* 60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും
* ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും
* തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.
* സൂക്ഷ്മ സംരഭങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കും.
* ദാരിദ്ര്യ നിർമാർജനത്തിനായി 1 മുതൽ 15 ലക്ഷം വരെ വായ്പാ സഹായം നൽകും.
* അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും
* പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന
* റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം
* തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്
* മുഴുവന്‍ ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും
* വിപുലമായ വയോജന സങ്കേതങ്ങള്‍ നിര്‍മിക്കും, വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന
* 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി
* ഓട്ടോ ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കും
* പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കും