23.2 C
Iritty, IN
December 9, 2023
  • Home
  • Kelakam
  • സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകളെപ്പോലും സിപിഎം ഭയക്കുന്നു ;കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി……..
Kelakam

സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകളെപ്പോലും സിപിഎം ഭയക്കുന്നു ;കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി……..

ചെങ്ങോം :തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങോം പുളിയങ്കാവ് ജംക്ഷനിലും ചെങ്ങോം പള്ളിക്ക് സമീപവും ശനിയാഴ്ച രാത്രി കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ച സ്ഥലം സന്ദർശിക്കവെയാണ് സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകളെപ്പോലും സിപിഎം ഭയക്കുന്നുവെന്ന് കോൺഗ്രസ്‌ കണിച്ചാർ മണ്ഡലം കമ്മിറ്റി ആക്ഷേപം ഉയർത്തിയത്.

കോൺഗ്രസ്‌ പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സ്ഥലത്ത് സിപിഎം സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പുലർച്ചെ സണ്ണി ജോസഫ് എംഎൽഎയുടെ ബോർഡുകൾ അപ്രത്യക്ഷമാവുകയും സിപിഎം സ്ഥാനാർഥിയുടെ ബോർഡുകൾ പ്രത്യക്ഷപ്പെടുകയുമായിരുന്നു.

നീക്കം ചെയ്ത ബോർഡുകളുടെ ഏതാനും പട്ടിക കഷ്ണങ്ങളും സ്ഥലത്ത് അവശേഷിക്കുന്നുണ്ട്.

ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ മാലത്തിന്റെയും യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിനോ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേളകം പോലീസിൽ പരാതി നൽകി.

Related posts

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor

ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Aswathi Kottiyoor
WordPress Image Lightbox