24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ.
Kerala

വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ.

വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ. ചില യാത്രക്കാര്‍ മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള​ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍​ പറയുന്നു.

യാത്രക്കാര്‍ മാസ്ക് നേരെ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. പ്രത്യേക സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ മൂക്കിന് താഴെയ്ക്ക് മാസ്ക് വയ്ക്കരുത്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ എയര്‍പോര്‍ട്ടുകളില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ടെര്‍മിനല്‍ മാനേജര്‍ക്കും നിര്‍ദേശം നല്‍കി. വിമാനത്തില്‍ കയറിയ ശേഷം നിര്‍ദേശം നല്‍യിട്ടും യാത്രക്കാരില്‍ ആരെങ്കിലും മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചാല്‍ അവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഈ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.

pic.twitter.com/YgW0HzrGoc

– DGCA (@DGCAIndia) March 13, 2021

ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്താക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിമാന കമ്ബനികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.

കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള പറക്കലിനിടെ പല യാത്രക്കാരും ശരിയായ വിധത്തിലല്ല മാസ്‌ക് ധരിച്ചതെന്നു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ നടപടിയെടുത്തത്. പല യാത്രക്കാരും മാസ്‌ക് താടിയിലാണ് ധരിച്ചിരുന്നതെന്ന് കോടതി ഓര്‍മിച്ചു. ഇക്കാര്യം കാബിന്‍ ക്രൂവിനോട് ആരാഞ്ഞപ്പോള്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടും യാത്രക്കാര്‍ അനുസരിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.

സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മൂക്കും വായും മൂടുന്ന വിധത്തില്‍ വേണം മാസ്‌ക് ധരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. വായ് മാത്രം മൂടും വിധത്തിലോ താടിയിലോ മാസ്‌ക് ധരിക്കുന്നതു കൊണ്ടു കാര്യമില്ല. പുറപ്പെടുന്നതിനു മുമ്ബ് യാത്രക്കെ ഇക്കാര്യം ധരിപ്പിക്കണം. അനുസരിക്കാത്തവരെ വിമാനത്തില്‍നിന്ന് ഇറക്കിവിടണമെന്ന് കോടതി പറഞ്ഞു.

ആവര്‍ത്തിച്ചു തെറ്റു ചെയ്യുന്ന യാത്രക്കാരെ കരിമ്ബട്ടികയില്‍ പെടുത്തണം. സ്ഥിരമായോ നിശ്ചിത കാലത്തേയ്‌ക്കോ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. യാത്രയ്ക്കിടെ പാലിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയെന്ന് ഡിജിസിഎ വ്യക്തമായി വിശദീകരിക്കണം. വെബ് സൈറ്റില്‍ പ്രാധാന്യത്തോടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related posts

തിയറ്ററുകളുടെ വിനോദ, കെട്ടിട നികുതി ഒഴിവാക്കും ; വൈദ്യുതി ഫിക്സഡ് ചാർജ്‌ 50 ശതമാനമാക്കി.

𝓐𝓷𝓾 𝓴 𝓳

ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി റിലയൻസ്.

𝓐𝓷𝓾 𝓴 𝓳

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് സ്ത്രീപക്ഷ നവകേരളം യാഥാർത്ഥ്യമാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

WordPress Image Lightbox