തിരുവനന്തപുരം: കണ്ടന്റ് ക്രിയേറ്റർമാർ തങ്ങൾക്ക് നികുതി അടയ്ക്കണമെന്ന് യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റർമാർ ആണ് ലഭിക്കുന്ന വരുമാനത്തിനനുസരിച്ചുള്ള നികുതി നൽകേണ്ടത്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. നികുതി സംബന്ധിയായ വിവരങ്ങൾ എത്രയും പെട്ടെന്ന് ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്നാണ് യൂട്യൂബ് ക്രിയേറ്റർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മെയ് 31 നു മുൻപായി വിവരം രേഖപ്പെടുത്തിയില്ലെങ്കിൽ ആകെ വരുമാനത്തിന്റെ 24ശതമാനം തുക നികുതിയായി അടയ്‌ക്കേണ്ടി വരും.നികുതി വിവരങ്ങൾ രേഖപ്പെടുത്തിയാൽ അമേരിക്കയിലെ കാഴ്ചക്കാരിൽ നിന്ന് 0-30 ശതമാനം നികുതി നൽകേണ്ടി വരും.വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് വിവിധ തുകകളാവും നികുതിയായി അടയ്‌ക്കേണ്ടത്. ഇന്ത്യയിൽ ഇത് 15 ശതമാനമാണ്.
previous post