കണ്ണൂർ: കോവിഡിന് ശേഷമുള്ള ആദ്യ അൺ റിസർവ്ഡ് തീവണ്ടിയായ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024) 21 സ്റ്റേഷനുകളിൽ നിർത്തും. ഒരു സ്റ്റേഷനിൽ ഒരു മിനിട്ടാണ് സമയം. കോഴിക്കോട് മൂന്നുമിനിട്ടും തിരൂർ രണ്ടുമിനിട്ടും നിർത്തും. എന്നാൽ, പാസഞ്ചർ നിർത്തിയിരുന്ന വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല.
ഷൊർണൂർ-കണ്ണൂർ യാത്രയ്ക്ക് 4.40 മണിക്കൂർ ആണ് സമയം. 12 കാർറേക്കിൽ 915 സീറ്റ് അടക്കം 2634 പേർക്ക് യാത്രചെയ്യാം. വീതിയേറിയ വാതിലുകളുള്ള മെമുവിൽ യാത്രക്കാർക്ക് വേഗത്തിൽ കയറിയിറങ്ങാം. ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റെടുക്കാം. റിസർവേഷനില്ല, സീസൺ ടിക്കറ്റില്ല, കൺസഷനില്ല. 50 കിലോമീറ്റർവരെ 30 രൂപയാണ് നിരക്ക്. എക്സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുന്നത്. മാർച്ച് 16 തിങ്കൾ മുതൽ ശനിവരെ ദിവസങ്ങളിലാണ് വണ്ടി ഓടുക. ഞായറാഴ്ചയില്ല.
കാസർകോട്ടെക്ക് നീട്ടാൻ സാധ്യത
:രാവിലെ 9.10-ന് കണ്ണൂരിൽ എത്തുന്ന മെമു ഒന്നാംപ്ലാറ്റ്‌ഫോം ബേലൈനിൽ ഒൻപതുമണിക്കൂർ വിശ്രമിക്കും. വൈകുന്നേരം 5.20-നാണ് കണ്ണൂരിൽനിന്ന് ഷൊർണൂരേക്ക് തിരിക്കുന്നത്. ഇതിനിടയിൽ വെള്ളംനിറയ്ക്കൽ, ശുചീകരണം എന്നിവ നടക്കും. നിലവിൽ കാസർകോടേക്ക് മെമു നീട്ടുന്നതിന് ഇപ്പോഴത്തെ പ്ലാറ്റ്‌ഫോമിൽ എവിടെയും മാറ്റംവരുത്തേണ്ട ആവശ്യമില്ല. മംഗളൂരുവരെ വൈദ്യുതീകരിച്ച പാതയും നിലവിലുണ്ട്. കാസർകോടേക്ക് വണ്ടി നീട്ടുന്ന കാര്യത്തിൽ തിരഞ്ഞെടുപ്പിനുശേഷം തീരുമാനമുണ്ടായേക്കും.
സ്റ്റോപ്പുകൾ, സമയം
ഷൊർണൂരിൽനിന്ന് കണ്ണൂരേക്ക്-06023
:ഷൊർണൂർ-പുലർച്ചെ 4.30, പട്ടാമ്പി-4.49, പള്ളിപ്പുറം-4.59, കുറ്റിപ്പുറം-5.09, തിരൂർ-5.28, താനൂർ-3.37, പരപ്പനങ്ങാടി-5.44, കടലുണ്ടി-5.54, ഫറൂഖ്-6.04, കല്ലായി-6.14, കോഴിക്കോട്-6.32, വെസ്റ്റ്ഹിൽ-6.44, എലത്തൂർ-6.52, കൊയിലാണ്ടി-7.07, തിക്കോടി-7.19, പയ്യോളി-7.24, വടകര-7.34, മാഹി-7.54, ജഗന്നാഥടെമ്പിൾ-7.59, തലശ്ശേരി-8.09, എടക്കാട്-8.24, കണ്ണൂർ സൗത്ത്-8.32, കണ്ണൂർ-9.10.
കണ്ണൂരിൽനിന്ന് ഷൊർണൂരേക്ക്-06024
കണ്ണൂർ-വൈകുന്നേരം 5.20, കണ്ണൂർ സൗത്ത്-5.27, എടക്കാട്-5.36, തലശ്ശേരി-5.49, ജഗന്നാഥ ടെമ്പിൾ-5.54, മാഹി-5.59, വടകര-6.15, പയ്യോളി-6.27, തിക്കോടി-6.34, കൊയിലാണ്ടി-7.09, എലത്തൂർ-7.23, വെസ്റ്റ് ഹിൽ-7.29, കോഴിക്കോട്-7.52, കല്ലായി-8.02, ഫറൂഖ്-8.11, കടലുണ്ടി-8.19, പരപ്പനങ്ങാടി-8.34, താനൂർ-8.42, തിരൂർ-8.59, കുറ്റിപ്പുറം-9.16, പള്ളിപ്പുറം-9.29, പട്ടാമ്പി-9.39, ഷൊർണൂർ ജങ്ഷൻ-10.55