പേരാവൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായാണ് മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ കോളയാട് പcഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലുമുതിരയില്‍ നിന്നുമാണ് ടീച്ചര്‍ പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് കല്ലുമുതിരക്കുന്ന് കന്യാസ്ത്രീ മഠം, നെടുമ്പുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം, പെരുന്തോടി ജുമാ മസ്ജിദ്, പെരുന്തോടി യാക്കോബായ ദേവാലയം, കൊമ്മേരി ഓര്‍ത്തഡോക്‌സ് ദേവാലയം, കോളയാട് ദൈവദാന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മത പുരോഹിതരോട് വോട്ട് അഭ്യര്‍ഥിച്ചതിന് ശേഷമാണ് ടീച്ചര്‍ മടങ്ങിയത്. പര്യടനങ്ങളില്‍ എല്ലാം തന്നെ ആവേശോജ്വലമായ സ്വീകരണമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശൈലജ ടീച്ചര്‍ക്ക് നല്‍കിയത്.പ്രചരണത്തിന് എല്‍ഡിഎഫ് നേതാക്കളായ കെ ടി ജോസഫ്, കെ പി സുരേഷ് കുമാര്‍, തോമസ് മാലത്ത്, പി പ്രഹ്ലാദന്‍, കെ പ്രിയന്‍,സി പ്രഭാകരന്‍, റെന്നി ,വത്സ ഓലികുഴിയില്‍,എം. റിജി, ബെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു