23.2 C
Iritty, IN
December 9, 2023
  • Home
  • Iritty
  • ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…
Iritty

ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…

ഇരിട്ടി:ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് ഞായറാഴ്ച്ച വനം വകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടേയും നേതൃത്വത്തില്‍ സംയുക്ത നീക്കം നടത്തും. ആറളം, കൊട്ടിയൂര്‍, കണ്ണവും റെയിഞ്ചിലെ 30തോളം വനപാലകരും ആറളം ഫാമിലെ പത്തോളം തൊഴിലാളികളും ഇതില്‍ പങ്കാളികളാവും. ഫാമിലെ കൃഷിയിടത്തില്‍ 15-ല്‍ അധികം ആനകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് കുട്ടിയാന ഉള്‍പ്പെടുന്ന സംഘവും ഉണ്ട്. കുട്ടിയാന ഉള്ളതിനാല്‍ ആനക്കൂട്ടം അക്രമകാരികളാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കും.പുനരധിവാസ മേഖലയിലെ താമസക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Related posts

പേരാവൂർ ഗവ. ഐ ടി ഐ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

തലശേരി -വളവുപാറ അന്തർ സംസ്ഥാന പാത നിർമ്മാണം അവസാനഘട്ടത്തിലേക്ക് – വെളിച്ചം പരത്താൻ സോളാർ ലൈറ്റ് സ്ഥാപിക്കൽ പ്രവ്യത്തി പൂർത്തിയാവുന്നു………….

Aswathi Kottiyoor

പരിഹാരമില്ലാതെ കാട്ടാനശല്യം – അദ്ധ്വാനത്തിന്റെ ഫലം കാട്ടാനകൾ ചവിട്ടി മെതിക്കുമ്പോൾ മൂകസാക്ഷികളായി ആറളം പുനരധിവാസമേഖലയിലെ കുടുംബങ്ങൾ

Aswathi Kottiyoor
WordPress Image Lightbox