24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുതെന്ന് കളക്ടറുടെ നിർദേശം..
kannur

തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുതെന്ന് കളക്ടറുടെ നിർദേശം..

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ പോളിങ്‌ സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാൽ ജില്ലയിലെ റോഡുകൾ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിർത്തിവയ്ക്കാൻ കളക്ടർ ടി.വി.സുഭാഷ് ഉത്തരവിട്ടു. ഏപ്രിൽ ഏഴുവരെയോ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെയോ ആണ് നിരോധനം.

ഇങ്ങനെ റോഡ് കീറുകയും കുഴിയെടുക്കുകയുംചെയ്യുന്നത് നെറ്റ് വർക്ക് കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ കളക്ടറുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം പ്രവൃത്തികൾ പാടുള്ളൂ.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലും നടപടികൾ സ്വീകരിക്കും

Related posts

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

𝓐𝓷𝓾 𝓴 𝓳

തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ അതീവ ജാഗ്രത വേണം; ജില്ലാ കലക്ടര്‍

ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ……..

WordPress Image Lightbox