തിരുവനന്തപുരം: ഒറ്റപ്പെട്ട മഴതുടരുന്നു.
സംസ്ഥാനത്ത് ഈ വർഷം ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നുമുതൽ അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയ്ക്കുമെന്നും കാലാവസ്ഥാ അധികൃതർ പറഞ്ഞു. നിലവിലെ കണക്കുപ്രകാരം ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂട് കൂടുന്നത്.