28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്ന് കേന്ദ്രം…………
Kerala

തെരഞ്ഞെടുപ്പ് കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്ന് കേന്ദ്രം…………

രാജ്യത്ത് ഇന്ധന വില ഗണ്യമായി വർധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകൾ കുറയ്ക്കാൻ ഇപ്പോൾ സാധിയ്ക്കില്ലെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ അടക്കം നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ പ്രതിസന്ധി വർധിപ്പിരിയ്ക്കുകയാണ്.

തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതിൽ വർധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാൻ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ ഇപ്പോൾ അറിയിച്ചിരിയ്ക്കുന്നത്.

 

Related posts

കരിക്കോട്ടക്കരിയിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.

പോഷകബാല്യത്തിന്‌ കരുതലുമായി സർക്കാർ; അങ്കണവാടി കുട്ടികൾക്ക്‌ ഇന്നുമുതൽ പാലും മുട്ടയും

ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.

WordPress Image Lightbox