30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • തെരഞ്ഞെടുപ്പ് ഡ്യൂട്ടി; 11ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം
Kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; 11ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കണം

നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി എല്ലാ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്ക് മേധാവികളും അവധി ദിവസമായ മാര്‍ച്ച് 11 വ്യാഴാഴ്ച ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട നിയമനം മാര്‍ച്ച് 10നാണ് നടക്കുന്നത്. തുടര്‍ന്ന് അവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 13, 14, 15, 16 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇത് സംബന്ധിച്ച നിയമന ഉത്തരവ് മാര്‍ച്ച് 10, 11 തീയതികളിലാണ് സ്ഥാപന മേധാവികള്‍ക്ക് എത്തിക്കുക. പോളിംഗ് ഡ്യൂട്ടിക്ക് നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ലഭിച്ചു എന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണം

Related posts

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചു വിട്ടു

𝓐𝓷𝓾 𝓴 𝓳

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു*

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox